കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക്(ഐഎഫ്എഫ്‌കെ) ഇനി മുതല്‍ തന്റെ സിനിമകള്‍ നല്‍കില്ലെന്ന് സംവിധായകന്‍ ഡോ.ബിജു. ‘കേരളീയ’ത്തിന്റെ ഭാഗമായി നടക്കുന്ന ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ”വീട്ടിലേക്കുള്ള വഴി’ എന്ന തന്റെ ചിത്രം അദ്ദേഹം പിന്‍വലിച്ചു. തുടര്‍ച്ചയായി ചലച്ചിത്ര അക്കാദമി തന്റെ സിനിമകളെ അവഗണിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന്. ഡോ. ബിജു തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
താന്‍ ലോക സിനിമ കണ്ടതും പഠിച്ചതും ഐഎഫ്എഫ്‌കെയിലൂടെ ആണ്. അതുകൊണ്ട് തന്നെ ഈ തീരുമാനം ദുഃഖകരവും ആണ്.ചലച്ചിത്ര അക്കാദമിയുടെ മറ്റു മേളകളിലും തന്റെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ താത്പര്യം ഇല്ല. കേരളീയം’ ചലച്ചിത്ര മേളയിലെ ക്ലാസിക് വിഭാഗത്തിലേക്കു തിരഞ്ഞെടുത്ത’വീട്ടിലേക്കുള്ള വഴി’ പ്രദര്‍ശിപ്പിക്കേണ്ടതില്ല എന്നു ചലച്ചിത്ര അക്കാദമി സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.
ബിജുവിന്റെ ‘അദൃശ്യ ജാലകങ്ങള്‍’ എന്ന ചിത്രം ഐഎഫ്എഫ്‌കെയുടെ മലയാള സിനിമ ഇന്ന് വിഭാഗത്തിലേക്ക് പോലും തെരഞ്ഞെടുത്തിരുന്നില്ല. മികച്ച സംവിധായകനും തിരക്കഥയ്ക്കുമുള്ള സംസ്ഥാന അവാര്‍ഡിനും ഇനി മുതല്‍ തന്റെ സിനിമ മത്സരിക്കില്ലെന്നും മറ്റ് അവാര്‍ഡുകള്‍ക്ക് വേണ്ടി മാത്രമേ ചിത്രം സമര്‍പ്പിക്കുകയുള്ളൂ എന്നും ഡോ.ബിജു അറിയിച്ചു. സാങ്കേതിക പ്രവര്‍ത്തകരുടെ അവസരം നിഷേധിക്കരുത് എന്നത് കൊണ്ട് മാത്രം സിനിമ അവാര്‍ഡിന് സമര്‍പ്പിക്കും.ഇപ്പോഴെങ്കിലും ഈ തീരുമാനം എടുത്തില്ലെങ്കില്‍ തന്റെ ആത്മാഭിമാനം ഇല്ലാതാകുമെന്നും ഡോ.ബിജു എന്നും ഡോ. ബിജു കുറിച്ചു.