കോംഗോ ജയിലില്‍ ഭീകരാക്രമണം; 11 പേര്‍ കൊല്ലപ്പെട്ടു, 900 രക്ഷപ്പെട്ടതായി സൂചന

കിന്‍ഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ജയിലിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ എട്ടു സുരക്ഷാ ജീവനക്കാരുള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു.

ബെനിയിലെ കാംഗ്വായ് ജയിലിലാണ് സംഭവമുണ്ടായത്. വെടിവയ്പിനെ തുടര്‍ന്ന് 900 തടവുകാര്‍ രക്ഷപ്പെട്ടതായും വിവരമുണ്ട്.

ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ഭീകരര്‍ ജയില്‍ ആക്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതായി കിവു പ്രവിശ്യാ ഗവര്‍ണര്‍ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Top