നിയമ ബിരുദമില്ല; കോംഗോയില്‍ 256 ജഡ്ജിമാരെ പ്രസിഡന്റ് ജോസഫ് കാബില പുറത്താക്കി

kabila

കിന്‍ഷാസ: മധ്യ ആഫ്രിക്കന്‍ രാഷ്ട്രമായ ഡെമോക്രാറ്റിക് റിപ്പബ്‌ളിക് ഓഫ് കോംഗോയില്‍ 256 ജഡ്ജിമാരെ പുറത്താക്കിയതായി റിപ്പോര്‍ട്ട്. നിയമബിരുദമില്ലാത്തവരെയും അഴിമതി ആരോപണങ്ങളില്‍ ഉള്‍പ്പെട്ടവരെയുമാണു പ്രസിഡന്റ് ജോസഫ് കാബില പുറത്താക്കിയത്.

മജിസ്‌ട്രേറ്റിന്റെ ചുമതലകള്‍ നിര്‍വഹിക്കാത്തവരെയാണു പുറത്താക്കിയതെന്ന് കോംഗോ നിയമ മന്ത്രി അലെക്‌സിസ് താംബ്വെ മാംബ അറിയിച്ചു. പുറത്താക്കപ്പെട്ട 256 ജഡ്ജിമാരെ കൂടാതെ രണ്ടു ജഡ്ജിമാര്‍ രാജിവയ്ക്കുകയും ഒരാള്‍ വിരമിക്കുകയും ചെയ്തു.

രാജ്യത്ത് ആകെ 4000 ജഡ്ജിമാരാണുള്ളത്. ഇത് ആദ്യമായല്ല കോംഗോയില്‍ ജഡ്ജിമാരെ പുറത്താക്കുന്നത്. 2009-ലും പ്രസിഡന്റ് കാബില 96 ജഡ്ജിമാരെ പുറത്താക്കിയിരുന്നു.

Top