സമരം ചെയ്യുന്ന ഡോക്ടര്‍മാരെ നേരില്‍ കണ്ടു സംസാരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരായ സമരത്തില്‍ പങ്കെടുത്ത ഡോക്ടര്‍മാരെ നേരില്‍ കണ്ടു സംസാരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍.

ഡോക്ടര്‍മാരുടെ ആശങ്ക അകറ്റിയെന്നും സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് അവരോട് അഭ്യര്‍ത്ഥിച്ചതായും അദ്ദേഹം പറഞ്ഞു.

മെഡിക്കല്‍ കമ്മീഷന്‍ ബില്ല് പാസാക്കിയതില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഇന്ന് പഠിപ്പുമുടക്കുയിട്ടുണ്ട്. എല്ലാ മെഡിക്കല്‍ കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ ഉപവാസവും തുടരുകയാണ്. പ്രതിഷേധം ശക്തമാക്കാനുള്ള നടപടികള്‍ ആലോചിക്കുകയാണെന്ന് ഐഎംഎയും അറിയിച്ചിട്ടുണ്ട്.

Top