ഡോ. എംകെ ജയരാജിന് കാലിക്കറ്റ് വിസിക്ക് തുടരാം;കാലടി വിസിക്ക് തിരിച്ചടി

കൊച്ചി: ഡോ. എംകെ ജയരാജിന് കാലിക്കറ്റ് വിസിക്ക് തുടരാം. വിസി സ്ഥാനത്ത് നിന്ന് പുറത്താക്കിയ ചാന്‍സലറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അതേസമയം, കാലടി വിസിയെ സ്ഥാനത്ത് നിന്നും പുറത്താക്കിയ ചാന്‍സലറുടെ നടപടിയില്‍ ഹൈക്കോടതി ഇടപെട്ടില്ല.

കെടിയു വിസിയായിരുന്ന ഡോ. രാജശ്രീയെ യുജിസി യോഗ്യതയില്ലാത്തതിന്റെ പേരില്‍ സുപ്രീംകോടതി പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ വിധി അടിസ്ഥാനമാക്കി 11 വിസിമാരെയും പുറത്താക്കാന്‍ ഗവര്‍ണര്‍ നടപടി തുടങ്ങിയിരുന്നു. കോടതി പുറത്താക്കിയും കാലാവധി കഴിഞ്ഞവര്‍ക്കും ശേഷം ബാക്കിയുണ്ടായ നാല് പേരില്‍ രണ്ട് പേരെയാണ് ഈ മാസം 7 ന് ഗവര്‍ണര്‍ പുറത്താക്കിയത്. സര്‍ച്ച് കമ്മിറ്റിയില്‍ സര്‍ക്കാര്‍ പ്രതിനിധിയായി ചീഫ് സെക്രട്ടറി ഉണ്ടായിരുന്നു എന്നതാണ് കാലിക്കറ്റ് വിസി ഡോ. എം കെ ജയരാജിന് വിനയായത്. ഒറ്റപ്പേര് മാത്രം നിര്‍ദ്ദേശിച്ചതാണ് സംസ്‌കൃത വി സി ഡോ എംവി നാരായണനെ കുരുക്കിയത്. യുജിസി യോഗ്യത ഇല്ലാത്തത്തിന്റെ പേരിലാണ് കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്താക്കിയത്.

Top