മുംബൈ: റെയ്മണ്ട്‌സ് ലിമിറ്റഡ് എന്ന വസ്ത്ര ബ്രാൻഡ് പടുത്തുയർത്തിയ ഡോ.വിജയ്പത് സിംഘാനി മകനെതിരെ പരാതിയുമായി ഹൈക്കോടതിയിൽ.
സമ്പന്നരുടെ വാസകേന്ദ്രമായ മലബാർ ഹിൽസിലെ 36 നിലയുള്ള ജെ.കെ ഹൗസിലുള്ള ഫ്ലാറ്റിന് അവകാശം ഉന്നയിച്ചാണ് അദ്ദേഹം കോടതിയിൽ കേസ് കൊടുത്തിരിക്കുന്നത്.
തന്റെ സാമ്പത്തിക സ്രോതസ്സുകളെല്ലാം മകൻ ഗൗതം കൈയ്യടക്കിയിരിക്കുകയാണെന്നും, ബിസിനസ് മുഴുവൻ കൈയടക്കിയ മകൻ തന്നെ പരിഗണിക്കുന്നില്ലെന്നും സിംഘാനിയ പറഞ്ഞു.
കമ്പനിയിലെ ആയിരം കോടിയുടെ തന്റെ ഓഹരികൾ മുഴുവൻ മകന് നൽകിയ സിംഘാനിയയെ മകൻ കൈയൊഴിയുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു.
സിംഘാനിയയുടെ പരാതി ഫയലിൽ സ്വീകരിച്ച കോടതി റെയ്മണ്ട്‌സിന് നോട്ടീസ് അയച്ചിട്ടുണ്ട്.