കൊച്ചി : സൗമ്യ ട്രെയിനില്‍നിന്ന് എടുത്തു ചാടിയതല്ലെന്നു മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് റിപ്പോര്‍ട്ട് തയാറാക്കിയ തൃശൂര്‍ മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മേധാവിയായിരുന്ന ഷെര്‍ലി വാസു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കോടതിക്കു മുന്‍പില്‍ കൃത്യമായി അവതരിപ്പിക്കാന്‍ അഭിഭാഷകനു കഴിഞ്ഞില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സൗമ്യയുടെ ശരീരത്തിലെ ഓരോ പരുക്കുകളും എങ്ങനെ സംഭവിച്ചു എന്നു പരുക്കിനൊപ്പം തന്നെ വ്യക്തമായി പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടാണു താന്‍ നല്‍കിയത്.
ഇക്കാര്യം പ്രതിഭാഗം അഭിഭാഷകനായ ആളൂരിന്റെ ക്രോസ് എക്‌സാമിനേഷനില്‍ താന്‍ വിശദമായി പറഞ്ഞിരുന്നെന്നും അവര്‍ വ്യക്തമാക്കി.
സൗമ്യ ട്രെയിനില്‍നിന്ന് ചാടുന്നത് കണ്ടുവെന്നാണ് സഹയാത്രികര്‍ മൊഴി നല്‍കിയത്. സൗമ്യയെ തീവണ്ടിയില്‍നിന്ന് തള്ളിയിട്ടുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.