Dr Thomas issac criticize udf governmnt finance department

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനകാര്യ മാനേജ്‌മെന്റ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തികഞ്ഞ പരാജയമായിരുന്നെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്.

സാമ്പത്തിക പ്രതിസന്ധി വളരെ രൂക്ഷമാണെന്നും 5900 കോടി രൂപ അടിയന്തരമായി ലഭിച്ചില്ലെങ്കില്‍ പ്രതിസന്ധി ഇനിയും കൂടുതല്‍ രൂക്ഷമാവുമെന്നും ധവളപത്രത്തില്‍ പറയുന്നു.

മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നികുതി വരുമാനത്തില്‍ വലിയ തോതില്‍ കുറവുണ്ടായി. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 12 ശതമാനം ആയിരുന്നു നികുതി വരുമാനം. എന്നാലിത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 17 ശതമാനം ആയിരുന്നു.

നികുതി വരുമാനത്തില്‍ ഉണ്ടായ കനത്ത ഇടിവാണ് പ്രതിസന്ധിയുടെ പ്രധാന കാരണം. അനാവശ്യമായ നികുതി ഇളവുകള്‍ നല്‍കി. പണം ഉണ്ടോയെന്ന് നോക്കാതെയാണ് പദ്ധതികള്‍ക്ക് പ്രഖ്യാപിച്ചത്.

സ്ഥാനത്തിന്റെ പൊതുകടം 155389.33 കോടിയായി വര്‍ദ്ധിച്ചു. പെന്‍ഷന്‍ കുടിശിക 1000 കോടിയും കരാറുകാര്‍ക്ക് 1600 കോടിയും കൊടുത്ത് തീര്‍ക്കാനുണ്ടെന്നും ധവളപത്രം പറയുന്നു.

Top