ഡോ.വന്ദന കൊലക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വന്ദനയുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ട് അച്ഛന്‍ കെ ജി മോഹന്‍ദാസാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഉത്തരവാദിത്തത്തില്‍ നിന്ന് പൊലീസ് കൈ കഴുകുന്നുവെന്നും ശരിയായ അന്വേഷണത്തില്‍ പൊലീസിന് താല്‍പര്യമില്ലെന്നും ആരോപിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത് അന്വേഷണത്തില്‍ പൊലീസിന് ഉദാസീനതയുണ്ടെന്നും ഇതിനാല്‍ സിബിഐ അന്വേഷണം അനിവാര്യമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സിബിഐ അന്വേഷണം വേണ്ടെന്ന് നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയില്‍.