ഡ്രാമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഒക്ടോബര്‍ 1ന് എത്തും

drama

മോഹന്‍ലാല്‍- രഞ്ജിത് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ഡ്രാമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഒക്ടോബര്‍ 1ന് റിലീസ് ചെയ്യും. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ 10 മണിക്കാണ് പോസ്റ്റര്‍ റിലീസ് ചെയ്യുക. ലണ്ടനിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരണം നടന്നത്.

വര്‍ണചിത്ര, ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സ് ആന്‍ഡ് ലില്ലി പാഡ് മോഷന്‍ പിക്‌ചേഴ്‌സ് യു.കെ. ലിമിറ്റഡിന്റെ ബാനറില്‍ എം.കെ.നാസര്‍, മഹാസുബൈര്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഴകപ്പന്‍ കൈകാര്യം ചെയ്യുന്നു.

രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ബൈജു, കനിഹ, ആശാ ശരത്, അരുന്ധതി നാഗ,് ബേബി ലാറ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Top