തൃശൂര്‍: പ്രമുഖ നാടകകൃത്തും നാടക സംവിധായകനും ചിത്രകാരനുമായ തുപ്പേട്ടന് എന്നു വിളിക്കുന്ന സുബ്രഹ്മണ്യന് നമ്പൂതിരി അന്തരിച്ചു. 90 വയസായിരുന്നു അദ്ദേഹത്തിന്.
അസുഖത്തെ തുടര്‍ന്ന് തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
2003ല്‍ വന്നന്ത്യേ കാണാം എന്ന നാടകത്തിലൂടെ മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. തനതുലാവണം, വന്നന്ത്യേ കാണാം, മോഹനസുന്ദരപാലം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന നാടകങ്ങള്‍.
1929 മാര്‍ച്ച് 1ന് തൃശ്ശൂര്‍ ജില്ലയിലെ പാഞ്ഞാളിലായിരുന്നു ജനനം. ചിത്രകലാദ്ധ്യാപകനായിരുന്നു അദ്ദേഹം. ഉമാദേവിയാണ് ഭാര്യ. സുമ, സാവിത്രി, അജിത, രവി, രാമന് എന്നിവര്‍ മക്കളാണ്.