നാടകീയ വഴിത്തിരിവ് ; സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച യുവതിക്കെതിരെ പരാതിയുമായി അമ്മ

rape

തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരെ പരാതി നല്‍കി അമ്മയും സഹോദരനും.

യുവതിക്ക് ഒരു പ്രണയുമുണ്ടായിരുന്നുവെന്നും ഇതിനെ സ്വാമി ഗംഗേശാനന്ദ തീര്‍ഥപാദ (ശ്രീഹരി) എതിര്‍ത്തതിന് പ്രതികാരമായാണ് പെണ്‍കുട്ടി സ്വാമിയെ ആക്രമിച്ചതെന്നും, സ്വാമി പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചിട്ടില്ലെന്നുമാണ് സംസ്ഥാന പോലീസ് മേധാവിക്കും വനിതാകമ്മീഷനും നല്‍കിയ പരാതിയില്‍ പറയുന്നത്.

ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ ചെറുക്കാന്‍ വേണ്ടിയാണ് സ്വാമിയുടെ ലിംഗം മുറിച്ചതെന്ന പെണ്‍കുട്ടിയുടെ മൊഴിക്ക് തീര്‍ത്തും വിരുദ്ധമായ മൊഴിയാണ് അമ്മയുടേത്.

മകള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ഇതിന് ചികിത്സ തേടിയിരുന്നതായും, കാമുകനുമായി ഉണ്ടായിരുന്ന ബന്ധത്തില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ടതാണ് മകളുടെ വൈരാഗ്യത്തിന് കാരണമെന്നും അമ്മയുടെ പരാതിയില്‍ പറയുന്നു.

തങ്ങളുടെ കുടുംബവുമായി സ്വാമിക്ക് നല്ല ബന്ധമാണുള്ളത്. തിരുവനന്തപുരത്ത് എത്തുമ്പോള്‍ തങ്ങളുടെ വീട്ടിലാണ് താമസിക്കാറുള്ളത്. എന്നാല്‍ മകളെ ഉപദ്രവിച്ചുവെന്ന വാദം കള്ളമാണെന്നും പരാതിയിലുണ്ട്.

Top