കത്തിക്കരിഞ്ഞ് ഇന്ത്യ; അതിരൂക്ഷ വരള്‍ച്ചയില്‍ കാര്‍ഷിക രംഗം പ്രതിസന്ധയില്‍

ന്യൂഡല്‍ഹി: മഹാപ്രളയത്തിന് ശേഷം കടുത്ത വരള്‍ച്ച നേരിടുകയാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍. 50 ശതമാനത്തിലധികം ജാര്‍ഖണ്ഡ് ബ്ലോക്കുകശാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്. വളരെ കുറവ് മഴയാണ് ഈ പ്രദേശങ്ങളില്‍ ഇത്തവണ ലഭിച്ചത്. വൈകിവന്ന മണ്‍സൂണ്‍ കാര്‍ഷിക രംഗത്തെ പിടിച്ച് ഉലച്ചിരിക്കുകയാണ്. ആകെയുള്ള 24 സംസ്ഥാനങ്ങളില്‍ 18 എണ്ണത്തിലും വരള്‍ച്ച ബാധിച്ചു എന്നാണ് കണക്കുകള്‍. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി രഘുബാര്‍ ദാസ് ഉന്നതതല യോഗം വിളിച്ചു. വരള്‍ച്ചാ ബാധിതരായ ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

നവംബര്‍ 21ന് വിശദമായ റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കാനാണ് തീരുമാനം. നവംബര്‍ 5 വരെ ലഭ്യമാകുന്ന ഫണ്ടും അതിന്റെ ഉപയോഗവും വിശദീകരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കുക. കാര്‍ഷിക വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും വിവിധ വിഷയങ്ങള്‍ സസൂഷ്മം പരിശോധിക്കുന്നുണ്ട്. 129 ബ്ലോക്കുകളെ വരള്‍ച്ച ബാധിച്ചു കഴിഞ്ഞു എന്നാണ് കാര്‍ഷിക വകുപ്പിന്റെ വിലയിരുത്തല്‍. 10 എണ്ണം അതീവ ഗുരുതര വിഭാഗത്തില്‍പ്പെടുന്നവയാണ്.

കാര്‍ഷിക രംഗത്തെ ഉള്‍പ്പാദനത്തെയും വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ കണ്ടെത്തുന്നതിനായി കണക്കാക്കും. 15 ദിവസം വൈകിയാണ് ജാര്‍ഖണ്ഡില്‍ മഴയെത്തിയത്. 72 ശതമാനം മാത്രം മഴയാണ് കാറ്റിന്റെ ശക്തി കുറഞ്ഞതു മൂലം ലഭ്യമായത്.

ഒഡീഷയിലും സ്ഥിതി വ്യത്യസ്ഥമല്ല.9 ജില്ലകളില്‍ ഇവിടെ വരള്‍ച്ച ബാധിച്ചു എന്നാണ് കണക്കാക്കപ്പെടുന്നത്. അന്തരീക്ഷ സാന്ദ്രതയില്‍ കുറവുണ്ടായതിനെത്തുടര്‍ന്ന് 5,633 ഗ്രാമങ്ങളിലായുള്ള 2,33,173.8 ഹെക്ടര്‍ കൃഷിയിടത്തിലെ വിളകള്‍ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഇവയെ പ്രത്യേകം ശ്രദ്ധ ആവശ്യമുള്ള പ്രദേശങ്ങളായിട്ടാണ് സര്‍ക്കാര്‍ പരിഗണിച്ചിരിക്കുന്നത്.

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് കൊണ്ട് അവര്‍ ഭുവനേശ്വറിലേയ്ക്ക് റാലി സംഘടിപ്പിച്ചു. എന്നാല്‍ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പ്രതിഷേധക്കാര്‍ അങ്ങോട്ടേയ്‌ക്കെത്തുന്നത് പോലീസ് തടഞ്ഞു.

സബ്‌സിഡി ലഭ്യമാക്കണമെന്നതാണ് കര്‍ഷകരുടെ മറ്റൊരു പ്രധാനപ്പെട്ട ആവശ്യം. വരള്‍ച്ച നേരിടുന്ന പ്രദേശങ്ങളില്‍ ഇവ പ്രത്യേകം പരിഗണിക്കണമെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ ഏറ്റവുമധികം വരള്‍ച്ച നേരിടുന്ന പ്രദേശമാണ് സോലാപുര്‍ ജില്ലയിലെ മംഗല്‍വേദ. സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കര്‍ണ്ണാടകയില്‍ ചേരുമെന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് സോലാപുരില്‍ നിന്നുള്ള 45 കര്‍ഷകര്‍. പ്രദേശത്തെ 1.5 ലക്ഷം കര്‍ഷകരാണ് ദീപാവലി ആഘോഷങ്ങള്‍ ബഹിഷ്‌ക്കരിച്ച് പ്രതിഷേധിക്കാന്‍ തയ്യാറായിരിക്കുന്നത്.

600 എംഎം ആണ് ലഭ്യമാകുന്ന വാര്‍ഷിക മഴ. വര്‍ഷങ്ങളായി വരള്‍ച്ച വളരെയധികം ബാധിക്കുന്ന പ്രദേശമാണ് മംഗള്‍വേദ. ഭീമ, മാന്‍ എന്നിവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട നദികള്‍. എന്നാല്‍ നദീതീരത്തു താമസിക്കുന്ന ആളുകള്‍ക്കും കനാലുകള്‍ക്കും നല്‍കാനുള്ള വെള്ളം മാത്രമേ ഈ രണ്ട് നദികളിലും കൂടി ഉള്ളൂ. ഉജ്ജയ്നി ജലസേചന പദ്ധതിയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് ഇവിടുത്തെ കര്‍ഷകര്‍. എന്നാല്‍, ഇതുവരെ പദ്ധതി പ്രാവര്‍ത്തികമായിട്ടില്ല.

Top