ചരിത്രം കുറിച്ച് ദ്രൗപദി മുർമു, രാഷ്ട്രപതിയാകുന്ന ആദ്യ ഗോത്ര വർഗ നേതാവ്

ഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മിന്നും വിജയവുമായി ദ്രൗപദി മുർമു. ദ്രൗപദി മുർമു എന്ന ഈ വനിത രാജ്യത്തിന്റെ പരമോന്നത പദവിയിലേക്ക് നടന്ന് കയറുമ്പോൾ ഒരു ചരിത്രം കൂടിയാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്. സ്വാതന്ത്ര്യം നേടി 75 വർഷം പിന്നിടുന്ന ഈ വേളയിൽ രാജ്യത്തിന്റെ പരമോന്നത പദത്തിലേക്ക് അരിക് വത്ക്കരിക്കപ്പെട്ടവരിൽ നിന്ന് ഒരു വനിത എത്തുന്നു എന്ന ചരിത്രം. രാജ്യത്തെ ആദ്യ ​ഗോത്രവർ​ഗ വനിത രാഷ്ട്രതി എന്ന ചരിത്രനിയോ​ഗം.

1958 ജൂണ്‍ 20ന് ഒഡീഷയിലെ മയൂര്‍ഭന്‍ജ് ജില്ലയിലെ ഉപര്‍ബേഡ ഗ്രാമത്തില്‍ സന്താലി ഗോത്രവര്‍ഗ കുടുംബത്തിലാണ് ദ്രൗപതി മുര്‍മു ജനിച്ചത്. അച്ഛനും മുത്തച്ഛനും പഞ്ചായത്തീരാജ് സംവിധാനത്തിന് കീഴില്‍ ഗ്രാമത്തലവന്മാരായിരുന്നു.രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് സ്‌കൂള്‍ അധ്യാപകനായാണ് മുര്‍മു തുടങ്ങിയത്. റായിരംഗ്പൂരിലെ ശ്രീ അരബിന്ദോ ഇന്റഗ്രല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് പ്രൊഫസറായും, ഒഡീഷ സര്‍ക്കാരിന്റെ ജലസേചന വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായും ജോലി ചെയ്തു.

 

Top