ബജറ്റ് സമ്മേളനത്തിന് തുടക്കം;പുതിയ രാജ്യത്തിന്റെ നിര്‍മാണത്തിന്റെ പ്രതീകമാണ് പുതിയ മന്ദിരമെന്ന് രാഷ്ട്രപതി

ഡല്‍ഹി: ബജറ്റ് സമ്മേളനത്തിന് തുടക്കം. പുതിയ പാര്‍ലമെന്റിലാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം നടക്കുന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ നയപ്രഖ്യാപന പ്രസംഗമാണിത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ താന്‍ ആദ്യമായി അഭിസംബോധന ചെയ്യുന്നു. ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ആശയം പാര്‍ലമെന്റ് മന്ദിരത്തിന് ഉണ്ട്. പുതിയ രാജ്യത്തിന്റെ നിര്‍മാണത്തിന്റെ പ്രതീകമാണ് പുതിയ മന്ദിരമെന്നും ദ്രൗപതി മുര്‍മു പറഞ്ഞു.

ശക്തമായ ഇന്ത്യക്ക് നിയമനിര്‍മ്മാണം ഉണ്ടാവും. രണ്ട് ലക്ഷത്തില്‍ അധികം അമൃത് വാടിക നിര്‍മിച്ചു. രണ്ട് കോടിയിലേറെ മരങ്ങള്‍ നട്ടു. കഴിഞ്ഞ വര്‍ഷങ്ങള്‍ രാജ്യം മികച്ച നേട്ടങ്ങള്‍ കൈവരിച്ചു. ലോകം പ്രതിസന്ധി നേരിട്ടപ്പോഴും രാജ്യം വളര്‍ച്ച കൈവരിച്ച് സാമ്പത്തിക ശക്തിയായി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ദേശീയ പതാക നാട്ടിയ ആദ്യ രാജ്യമായി ഇന്ത്യമാറി. ജി20 വിജയകരമായി പൂര്‍ത്തിയാക്കിയതും കായിക മേഖലയിലെ വിജയങ്ങളും ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തി എന്നും രാഷ്ട്രപതി പ്രശംസിച്ചു.

ക്രിമിനല്‍ നിയമങ്ങള്‍ പൊളിച്ചെഴുതി ശിക്ഷയെക്കാള്‍ നീതിക്ക് പ്രാധാന്യം നല്‍കി. മുത്തലാഖ് നിരോധിക്കാനും പാര്‍ലമെന്റിനായി. രാമക്ഷേത്ര നിര്‍മ്മാണം ജനങ്ങളുടെ അഭിലാഷമാണ്. കഴിഞ്ഞ 10 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ പതിറ്റാണ്ടുകളായി ഉള്ള അഭിലാഷം എന്നും രാഷ്ട്രപതി പറഞ്ഞു. ഇതിനോട് ജയ്ശ്രീറാം വിളിച്ചായിരുന്നു ഭരണപക്ഷ എംപിമാര്‍ പ്രതികരിച്ചത്.

Top