ഗോവയിലെ ബീച്ചുകളില്‍ മദ്യപിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി വിനോദ സഞ്ചാര വകുപ്പ്. വിലക്ക് ലംഘിച്ചാല്‍ 10,000 രൂപ വരെയാണ് പിഴ ഈടാക്കുക. പുതുവര്‍ഷത്തിനു ശേഷം മദ്യക്കുപ്പികളും മാലിന്യങ്ങളും ബീച്ചുകളില്‍ നിറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. പൊലീസിനാണ് ഇതുസംബന്ധിച്ച് ചുമതല.
ബീച്ചുകളില്‍ മദ്യപിക്കുന്നത് വിലക്കിയതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കാന്‍ ഇതിനകം ടൂറിസം വകുപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്. ബീച്ചുകളിലെ മാലിന്യം ദിവസത്തില്‍ മൂന്നു തവണ നീക്കം ചെയ്യുന്നുണ്ടെങ്കിലും മണലിനടിയില്‍ തിരയാന്‍ പ്രയാസമായതിനാലാണ് പുതിയ തീരുമാനമെന്ന് ടൂറിസം വകുപ്പ് പറയുന്നു.