സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും കുടിവെള്ള പരിശോധന ഇന്ന് മുതല്‍ നടത്തും. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുക. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഭക്ഷ്യവിഷബാധ വ്യാപകമായ സാഹചര്യത്തിലാണ് പരിശോധന നടത്താന്‍ തീരുമാനിച്ചത്.
വിദ്യാഭ്യാസ – ആരോഗ്യ – ഭക്ഷ്യ വകുപ്പുകള്‍ക്ക് പുറമെയാണ് വാട്ടര്‍ അതോറിറ്റിയും സ്‌കൂളുകളിലേയ്ക്ക് എത്തുന്നത്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലെയും വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിക്കും.
പരിശോധനയ്ക്കായി വാട്ടര്‍ അതോറിറ്റിയുടെ 86 ലാബുകളുടെയും ഗ്രൗണ്ട് വാട്ടര്‍ വകുപ്പിന്റെ ലാബുകളുടെയും സൗകര്യങ്ങള്‍ ഉപയോഗിക്കും . സ്‌കൂളുകളിലെ ഭക്ഷ്യവിഷബാധയുടെ പ്രധാന കാരണം കുടിവെള്ളത്തില്‍ നിന്നാണോയെന്ന് സംശയം ഉയരുന്നുണ്ട് . ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പരിശോധന.