കൊച്ചി : ഇടമലയാര്‍, ഇടുക്കി ഡാമുകള്‍ തുറന്നതിനെതുടര്‍ന്ന് ആലുവ പുഴയില്‍ ക്രമാതീതമായി വെള്ളം ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ പുഴയില്‍ നിന്നുള്ള പമ്പിങ്ങ് താല്ക്കാലികമായി നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.
പുഴയിലെ വെള്ളം കലങ്ങി ചളി കൂടിയതിനാലാണ് പമ്പിങ് നിര്‍ത്തിവെക്കുന്നത്. ഇതിനെ തുടര്‍ന്ന് കൊച്ചിയിലും പരിസര പ്രദേശങ്ങളിലും മൂന്ന് ദിവസത്തോളം കുടിവെള്ളം മുടങ്ങുമെന്നും അറിയിപ്പുണ്ട്.