കോഴിക്കോട്: കുപ്പിവെള്ളം വെയിലത്ത് വച്ച് വിറ്റവര്‍ക്കെതിരെ നടപടി. ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഇവര്‍ക്കെതിരെ നടപടി എടുത്തത്. കോഴിക്കോട് ബീച്ചിലെ തട്ടുകടകളില്‍ നിന്നുമാണ് വെയില്‍ ഏല്‍ക്കുന്ന തരത്തില്‍ സൂക്ഷിച്ച വെള്ളക്കുപ്പികള്‍ പിടിച്ചെടുത്തത്.
വെള്ളക്കുപ്പികള്‍ വെയിലത്ത് വെയ്ക്കരുതെന്ന് ഇതിന് മുമ്പ് ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ചാണ് വീണ്ടും ഇത്തരത്തില്‍ വില്‍പ്പന തുടര്‍ന്നത്.
കുറേസമയം വെയില്‍ ഏല്‍ക്കുമ്പോള്‍ കുപ്പിയില്‍ നിന്ന് പ്ലാസ്റ്റിക്കിന്റെ അംശം വെള്ളത്തില്‍ കലരാനുള്ള സാധ്യതയുണ്ട്. ഈ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ദോഷമാണ്. വെയിലത്ത് വെയ്ക്കരുതെന്ന് വെള്ളക്കുപ്പിയില്‍ തന്നെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.