കൊച്ചി: സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കണമെന്ന് കേരള കത്തോലിക്ക ബിഷപ്പ് കൗണ്‍സില്‍ (കെസിബിസി).
സമൂഹത്തെ മദ്യമെന്ന വിപത്തില്‍ നിന്ന് രക്ഷിക്കുവാന്‍ സര്‍ക്കാരിന് ഉള്ള ഉത്തരവാദിത്തം വലുതാണെന്നും മദ്യനിരോധനവും ബോധവത്കരണവും നടത്തി മദ്യവിമുക്ത കേരളം നിര്‍മ്മിക്കണമെന്നും കെസിബിസി വ്യക്തമാക്കി.
പഞ്ചായത്തുകളെ നഗരസ്വഭാവമുള്ളതായി കണക്കാക്കി കൊണ്ട് മദ്യശാലകള്‍ തുടങ്ങുവാന്‍ അനുമതി നല്‍കിയത് പ്രകടന പത്രികയ്ക്ക് വിരുദ്ധമാണെന്നും പ്രതിവര്‍ഷം 10 ശതമാനം ബെവ് കോ ഓട്ട്‌ലെറ്റുകള്‍ പൂട്ടാനുള്ള തീരുമാനം അട്ടിമറിക്കപ്പെട്ടെന്നും കെസിബിസി വിമര്‍ശിച്ചു.