ഭാഗ്പട്ട്:ജമ്മു കശ്മീര്‍ ഗവര്‍ണര്‍മാര്‍ക്കു പ്രത്യേകിച്ചു പണിയൊന്നുമില്ലെന്നു ഗോവ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ഗവര്‍ണര്‍മാരുടെ പ്രധാന ജോലി വൈന്‍ കുടിച്ച് നടക്കുകയും ഗോള്‍ഫ് കളിക്കുകയുമാണെന്നാണ് സത്യപാല്‍ മാലിക് പറഞ്ഞത്.ഉത്തര്‍പ്രദേശിലെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കശ്മീരില്‍ ഗവര്‍ണര്‍മാര്‍ക്ക് ചെയ്യാന്‍ കാര്യമായ ജോലികളൊന്നുമില്ല. മറ്റ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ വിവാദങ്ങളിലും തര്‍ക്കങ്ങളിലും ഏര്‍പ്പെടുമ്പോള്‍ അതില്‍ നിന്നെല്ലാം വിട്ടുനിന്ന് വൈന്‍ കുടിക്കുകയും ഗോള്‍ഫ് കളിച്ചും ആസ്വദിക്കുകയാണ് കശ്മീരിലെ ഗവര്‍ണര്‍’- സത്യപാല്‍ മാലിക് പറയുന്നു.
ഈ പരാമര്‍ശങ്ങള്‍ ഉയര്‍ത്തുമ്പോള്‍ മാലിക് ജമ്മു കശ്മീരിലെ മുന്‍ ഗവര്‍ണറാണ് എന്നകാര്യം ശ്രദ്ധേയമാണ്.
കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും കേന്ദ്രഭരണ പ്രദേശങ്ങളായി സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്യുന്ന സമയത്ത് ജമ്മു കശ്മീര്‍ ഗവര്‍ണറായിരുന്നു സത്യപാല്‍ മാലിക്.