ഈ അവയവം സ്വാഭാവികമാണ് , മുറിച്ച് കളയാന്‍ പറ്റില്ലല്ലോ; സദാചാരക്കാരന്റെ വായടപ്പിച്ച് ദൃശ്യ

സോഷ്യല്‍ മീഡിയ മിക്കപ്പോഴും സദാചാരക്കാരുടെ ഉറവിടമാണ്.സോഷ്യല്‍ മീഡിയയില്‍ സദാചാരത്തിന്റെ ഉപദേശങ്ങളുമായി എത്തുന്നവരുടെ എണ്ണം ഇപ്പള്‍ ക്രമാനുതീതമായി കൂടിവരുന്ന കാഴ്ചയാണ് കാണുന്നത്. പ്രത്യേകിച്ച് സിനിമ നടിമാരുടെ ചിത്രങ്ങള്‍ക്ക് പുറകെ സദാചാര ഉപദേശവുമായി എത്തുന്നവരാണ് കൂടുതല്‍. എന്നാല്‍ പലരും ഇത്തരത്തിലുള്ള ഉപദേശങ്ങള്‍ക്കും അശ്ലീല കമന്റുകള്‍ക്കും മറുപടി നല്‍കാതെ കണ്ടില്ലെന്ന് നടിക്കാറാണ് പതിവ്. എന്നാല്‍ തന്നെ സദാചാരം പഠിപ്പിക്കാന്‍ എത്തിയ ആള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയാണ് നടി ദൃശ്യാ രഘുനാഥ് നല്‍കിയത്.

View this post on Instagram

??‍♀️?

A post shared by HUMAN? (@drishya__raghunath) on

താരം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന് താഴെയാണ് ഒരു സദാചാരക്കാരന്റെ കമന്റ്. ‘എന്തിനാണ് പെങ്ങളെ സ്വയം നാണം കെടുന്നത്’ എന്നായിരുന്നു ഇയാളുടെ ചോദ്യം. ഇതിന് താരം കുറിക്ക് കൊള്ളുന്ന മറുപടി തന്നെ കൊടുത്തു. ‘സഹോദരാ, ഞാന്‍ ബിക്കിനി ധരിച്ചാണോ കിടക്കുന്നത്, അല്ലല്ലോ? വേണ്ടതെല്ലാം മറച്ചിട്ടുണ്ട്. ഈ അവയവം സ്വാഭാവികമാണ് എല്ലാ ശരീരങ്ങളിലും. അത് മുറിച്ച് കളയാന്‍ പറ്റില്ലല്ലോ, മറച്ചുപിടിക്കാവുന്ന രീതിയില്‍ അത് മറച്ചുപിടിച്ചിട്ടുണ്ട്. ഇനിയും അങ്ങനെ തന്നെയായിരിക്കും. ആളുകളെ മനസ്സിലാക്കാന്‍ ശ്രമിക്കൂ.’ എന്നായിരുന്നു ദൃശ്യയുടെ മറുപടി.

View this post on Instagram

River got me like ??? #nofilterneeded

A post shared by HUMAN? (@drishya__raghunath) on

തന്നെ സദാചാരം പഠിപ്പിക്കാന്‍ വന്നവന്റെ വായില്‍ ടേപ്പൊട്ടിച്ച താരത്തിന്റെ മറുപടി ഇതിനോടകം വൈറലായി കഴിഞ്ഞു. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Top