‘ഡ്രൈവ് ദ നേഷന്‍’ ക്യാമ്പയിനുമായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍

yaris-toyota

ബാംഗ്ലൂര്‍: ടൊയോട്ട യാരിസിനായി ഡ്രൈവ് ദ നേഷന്‍ ക്യാമ്പയിനുമായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍. പ്രധാനമായും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കു വേണ്ടിയുള്ളതാണ് ഈ ക്യാമ്പയിന്‍ എന്ന് കമ്പനി അറിയിച്ചു.

ക്യാമ്പയിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായി ഇന്നോവ ക്രിസ്റ്റ, എത്തിയോസ് സീരിസ്, ടൊയോട്ട കൊറോള എന്നീ വാഹനങ്ങളും ഉള്‍പ്പെടുത്തും. 2018 മെയിലാണ് ടൊയോട്ട യാരീസ് വിപണിയിലെത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഡ്രൈവ് ദ നേഷന്‍ ക്യാമ്പയിനിലൂടെ 13 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുപോലെ ഇത്തവണയും തങ്ങളുടെ കമ്പനിയുടെ വളര്‍ച്ച മുന്നില്‍ കണ്ടു കൊണ്ടാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 8 വര്‍ഷത്തെ സര്‍വീസിങ്ങും വിരമിച്ചവര്‍ക്ക് സീറോ ഡൗണ്‍ പേയ്‌മെന്റ് സംവിധാനവും കുറഞ്ഞ ഇ എം ഐ യുമായാണ് ക്യാമ്പയിന്‍ ഓഫര്‍ നല്‍കുന്നത്.

രാജ്യത്തെ എല്ലാ ടൊയോട്ട വിപണന കേന്ദ്രങ്ങളിലും ഈ ക്യാമ്പയിന്‍ ഉണ്ടാവുമെന്നും ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി പ്രത്യേക അന്വേഷണ വിഭാഗവും അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഡപ്യൂട്ടി മാനേജര്‍ എന്‍. രാജ പറഞ്ഞു.

Top