കെ സുധാകരനെതിരെ മുന്‍ഡ്രൈവറുടെ പരാതി; വരുമാന സ്രോതസ്സില്‍ അന്വേഷണം ആരംഭിച്ചു

ഡല്‍ഹി: മുന്‍ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബു നല്‍കിയ പരാതിയെ തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വരുമാന സ്രോതസ്സില്‍ പ്രാഥമിക അന്വേഷണം തുടങ്ങി വിജിലന്‍സ്. കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് അന്വേഷിക്കുന്നത്. ഭാര്യയുടെ ശമ്പള വിവരങ്ങള്‍ തേടി സ്‌കൂള്‍ പ്രിന്‍സിപ്പലിന് വിജിലന്‍സ് നോട്ടീസ് അയച്ചു.

ക സുധാകരന്റെ മുന്‍ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബുവാണ് ഇത് സംബന്ധിച്ച പരാതി വിജിലന്‍സിന് നല്‍കിയത്. കണ്ണൂരില്‍ ഓഫീസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്നടക്കം വന്‍തോതില്‍ സുധാകരന്‍ പണം പിരിച്ചിരുന്നു. ഇതില്‍ വലിയ തോതില്‍ തട്ടിപ്പ് നടത്തി എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് മുന്‍ ഡ്രൈവര്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് വിജിലന്‍സ് നടത്തുന്നതെന്നാണ് ഇപ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്.

 

Top