കെഎസ്ആര്‍ടിസിയില്‍ ഇനിമുതല്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതി നടപ്പിലാക്കും

ksrtc

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ ഇനിമുതല്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതി നടപ്പിലാക്കുന്നു.

ദീര്‍ഘദൂര സര്‍വീസുകളിലാണ് പുതിയ രീതി നടപ്പിലാക്കുക. തൊഴിലാളികളുടെ ജോലിഭാരം കുറക്കുകയും, സാമ്പത്തിക മെച്ചവുമാണ് പുതിയ പരിഷ്‌കാരം വഴി ലക്ഷ്യമിടുന്നത്.

അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ അപകടത്തില്‍പെടുന്നതിന് കാരണം ഡ്രൈവര്‍മാര്‍ക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കാത്തതിനാലാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.

700 കിലോ മീറ്ററോളം ദൂരം വിശ്രമമില്ലാതെ ഒരാള്‍ തന്നെ വണ്ടിയോടിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.

പുതിയ സംവിധാനത്തില്‍ യാത്രയുടെ പകുതി ദൂരം വീതം ഡ്രൈവറും കണ്ടക്ടറും പരസ്പരം ജോലികള്‍ വെച്ചുമാറും. ഡ്രൈവര്‍ക്ക് അമിത ജോലിഭാരം ഒഴിവാകുകയും ചെയ്യും.

ഒക്ടോബര്‍ അഞ്ചു മുതല്‍ പരിഷ്‌കാരം നടപ്പിലാവും. സംസ്ഥാനത്തിനകത്തെ ദീര്‍ഘദൂര ബസുകളടക്കം ആകെ 42 സര്‍വീസുകളിലാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നത്.

ഈ റൂട്ടുകളിലെ വോള്‍വോ, സ്‌കാനിയ, സില്‍വര്‍ ജെറ്റ്, മിന്നല്‍, ഡീലക്‌സ് സര്‍വീസുകളില്‍ ഇനി മുതല്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതിയിലാകും.

Top