പട്ടാപ്പകല്‍ തെലുങ്കാനയില്‍ തഹസില്‍ദാറുടെ ഓഫീസില്‍ അക്രമം; പൊള്ളലേറ്റ ഡ്രൈവറും മരിച്ചു

തെലുങ്കാന: ഭൂമി തര്‍ക്കത്തെത്തുടര്‍ന്ന് പട്ടാപ്പകല്‍ നാട്ടുകാരന്‍ തീകൊളുത്തിയ തഹസില്‍ദാരെ രക്ഷിക്കാനുളള ശ്രമത്തിനിടെ പൊളളലേറ്റ ഡ്രൈവറും മരിച്ചു.അബ്ദുളളാപൂര്‍ റവന്യൂ ഓഫീസിലെ ഡ്രൈവര്‍ ഗുരുനാഥനാണ് മരിച്ചത്.

അബ്ദുളളാപൂര്‍ റവന്യൂ ഓഫീസിലെത്തിയ സുരേഷ് എന്ന യുവാവ് തീകൊളുത്തിയ തഹസില്‍ദാര്‍ വിജയ റെഡ്ഡി ഇന്നലെ മരിച്ചിരുന്നു. ഇവരെ രക്ഷിക്കാനുളള ശ്രമത്തിനിടെ ഗുരുനാഥന് എണ്‍പത് ശതമാനത്തോളം പൊളളലേറ്റിരുന്നു.

തിങ്കളാഴ്ചയാണ് സംഭവം നടന്നത്. തഹസില്‍ദാര്‍ ഓഫീസിലെത്തിയ സുരേഷ്, വിജയയുടെ കാബിനുള്ളില്‍ പ്രവേശിക്കുകയും തീകൊളുത്തുകയുമായിരുന്നു. വിജയയുടെ നിലവിളി കേട്ട് ക്യാബിനുള്ളിലെത്തിയ സഹപ്രവര്‍ത്തകര്‍ വിജയയെ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, അതിന് മുമ്പ് സംഭവസ്ഥലത്തുവച്ച് തന്നെ വിജയ മരിക്കുകയായിരുന്നു.

60 ശതമാനം പൊള്ളലേറ്റ പ്രതിയും ചികിത്സയിലാണ്. പ്രതി പൊലീസ് കസ്റ്റഡിയിലാണെന്നും സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു

Top