ഡ്രൈവറും ഇന്ധനവും ഇല്ലാതെ ഓടുന്ന ബസ്; ഉടന്‍ ഇന്ത്യന്‍ നിരത്തുകളിലെത്തും

ജലന്തര്‍: ഡ്രൈവറും ഇന്ധനവും ഇല്ലാതെ ഓടുന്ന ബസ് കേള്‍ക്കുമ്പോള്‍ ഏതോ അമാനുഷിക കഥയിലെ വാഹനത്തെ ഓര്‍മ്മ വരും അല്ലേ, പക്ഷേ പറഞ്ഞു വന്നത് ഒരു യഥാര്‍ത്ഥ ബസിനെക്കുറിച്ച് തന്നെയാണ്. അതും നമ്മുടെ ഇന്ത്യയില്‍ നിര്‍മിച്ച ഒരു ബസിനെക്കുറിച്ച്.

ജലന്തര്‍ ലൗലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റയിലെ 300 ഓളം വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ഇത്തരമൊരു ബസിനെ വികസിപ്പിച്ചെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച 106 മത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിലാണ് സൗരോര്‍ജത്തിലും ബാറ്ററിയിലും പ്രവര്‍ത്തിക്കുന്ന ബസ് പ്രദര്‍ശിപ്പിച്ചത്.

ജിപിഎസ് , ബ്ലൂ ടൂത്ത് തുടങ്ങിയ സംവിധാനങ്ങള്‍ നിയന്ത്രിക്കുന്ന ഈ ബസ് ഓടിക്കാന്‍ ഡ്രൈവര്‍മാരുടെ സേവനം ആവശ്യമില്ല. സൗരോര്‍ജ്ജമാതിനാല്‍ മറ്റ് ഇന്ധനങ്ങളും വേണ്ട. അതിനാല്‍ തന്നെ ചെലവ് വളരെ കുറവ് മതി ഈ ബസ് സര്‍വ്വീസ് നടത്താന്‍.6 ലക്ഷം രൂപയാണ് ഈ ബസിന്റെ നിര്‍മ്മാണച്ചെലവ്. മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഈ ബസില്‍ 10 മുതല്‍ 30 വരെ ആളുകള്‍ക്ക് യാത്ര ചെയ്യാം. ബസ് ഈ വര്‍ഷം തന്നെ സര്‍വീസ് തുടങ്ങുമെന്നാണ് വിവരം.

Top