ദുബായിയുടെ നിരത്തുകളില്‍ പുതിയ കാഴ്ചയൊരുക്കി ‘ഡ്രൈവറില്ലാ വാഹനങ്ങള്‍’

ദുബായ്: ദുബായിയുടെ പൊതുനിരത്തുകളിലേക്ക് പുതിയൊരു കാഴ്ചയൊരുക്കി ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍.ടി.എ).

ഡ്രൈവറില്ലാതെ വാഹനങ്ങള്‍ പായുന്ന കാഴ്ചയ്ക്ക് ദൂബായ് നഗരം അധികം വൈകാതെ സാക്ഷിയാകും.

സ്മാര്‍ട്ട് ട്രാഫിക് സിഗ്‌നലുകള്‍ വിലയിരുത്തി ജംഗ്ഷനുകളില്‍ റോഡ് മുറിച്ചു കടക്കാനും ഈ ഷട്ടില്‍ വാഹനങ്ങള്‍ക്ക് സാധിക്കുന്നതാണ്.

കാല്‍നടയാത്രികര്‍, സൈക്കിളുകള്‍, സാധാരണ വാഹനങ്ങള്‍, എന്നിങ്ങനെ ഓരോന്നിനും പ്രത്യേകം വഴിയൊരുക്കിക്കൊണ്ടു ഈ ഓട്ടോണോമസ് ഷട്ടില്‍ സര്‍വീസിന്റെ പരീക്ഷണ ഓട്ടം ഉടന്‍ തന്നെ ആരംഭിക്കും.

വാഹനത്തിനായി 550 മീറ്റര്‍ നീളമുള്ള പരീക്ഷണപാതയാണ് തയ്യാറാക്കുന്നത്.

ഏഴു സീറ്റുകളുള്ള വാഹനങ്ങള്‍ മൂന്നു ജങ്ഷനുകള്‍ മുറിച്ചുകടന്നാകും ദുബായ് മാളിലെത്തുക.

ദുബായിയെ സ്മാര്‍ട്ട് നഗരമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് നൂതനമായ സംരംഭങ്ങള്‍ നടപ്പാക്കുന്നതെന്ന് ആദ്യ അന്താരാഷ്ട്ര റോഡ് ഫെഡറേഷന്‍ കോണ്‍ഗ്രസിനോട് അനുബന്ധിച്ചു ആര്‍.ടി.എ. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹുസൈന്‍ അല്‍ ബന്ന പറഞ്ഞു .

Top