ഡല്‍ഹി :കാര്‍ ഓടിക്കുമ്പോള്‍ വാഹനത്തില്‍ തനിയെ ആണെങ്കില്‍ മാസ്‌ക് ധരിക്കേണ്ട ആവശ്യം ഇല്ലെന്ന് ഡല്‍ഹി. ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് തീരുമാനം. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ചില നിയന്ത്രണങ്ങള്‍ വിചിത്രമെന്ന് ഡല്‍ഹി ഹൈക്കോടതി നിരീക്ഷണത്തിന് പിന്നാലെയാണ് തീരുമാനം.
കാറില്‍ തനിയെ ഇരിക്കുന്ന ആള്‍ക്ക് മാസ്‌ക് ധരിച്ചില്ലെന്ന് കാണിച്ച് പിഴ ഈടാക്കിയതും കാറില്‍ അമ്മയ്‌ക്കൊപ്പമിരുന്ന് കാപ്പികുടിക്കുന്നതിനായി മാസ്‌ക് താഴ്ത്തിയ ആള്‍ക്ക് പിഴയിട്ടതും വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. ഇത്തരം വിചിത്രമായ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുകൂടേയെന്ന് കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. നേരത്തെ രാജ്യ തലസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ ഡല്‍ഹിയിലെലെ കൊവിഡ് അനുബന്ധിയായ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയിരുന്നു.
സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുമതി നല്‍കി. ഒമ്പത് മുതല്‍ 12 ക്ലാസുകള്‍ ഫെബ്രുവരി 7 മുതല്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാം. വാക്‌സീന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ക്ക് സ്‌കൂളുകളില്‍ പ്രവേശനമുണ്ടാകില്ല. ജിമ്മുകള്‍ക്കും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തനാനുമതിയുണ്ട്.