റിയാദ്: സൗദി അറേബ്യയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് എത്തിയതിന് പിന്നാലെ ട്രക്ക് ഡ്രൈവിംഗ് പരിശീലിക്കാന്‍ ഒരുങ്ങുകയാണ് നിരവധി യുവതികള്‍.
പ്രമുഖ ട്രക്ക് ഡീലര്‍മാര്‍ വനിതകള്‍ക്കായി സൗജന്യ ഡ്രൈവിംഗ് പരിശീലനവും ആരംഭിച്ചു കഴിഞ്ഞു.
ജൂലൈ 24 മുതല്‍ സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
ഇതിന്റെ ഭാഗമെന്നോണം ട്രാഫിക് വകുപ്പും ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്നവരുടെ ആരോഗ്യ ക്ഷമത പരിശോധിക്കുന്നതിന് ആരോഗ്യ മന്ത്രാലയവും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കൂടാതെ 20 വയസ് കഴിഞ്ഞ വനിതകള്‍ക്ക് പബ്‌ളിക് വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതി നല്‍കും.