തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ഡ്രൈവിംഗ് സ്‌കൂളുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചെന്നും കൃത്യമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവണം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഡ്രൈവിംഗ് സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പ് വാഹനങ്ങളും സ്ഥാപനങ്ങളും അണുവിമുക്തമാക്കണം. ഒരു സമയത്ത് വാഹനത്തില്‍ പഠിക്കുന്നയാളും പഠിപ്പിക്കുന്നയാളുമുള്‍പ്പെടെ രണ്ട് പേര്‍ മാത്രമേ പാടുള്ളൂ. ഓരോരുത്തരേയും പരിശീലിപ്പിച്ച ശേഷം വാഹനം അണുമുക്തമാക്കണം എന്നീ മാനദണ്ഡങ്ങള്‍ പാലിച്ച് വേണം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ എന്ന് മന്ത്രി പറഞ്ഞു. ഡ്രൈവിംഗ് സ്‌കൂളുകള്‍ തുറക്കുന്നതോടെ അപേക്ഷ കിട്ടുന്നതിനനുസരിച്ച് ലൈസന്‍സ് നല്‍കി തുടങ്ങും എന്നും അദ്ദേഹം അറിയിച്ചു.