കാഞ്ഞങ്ങാട് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ വിജിലന്‍സ് റെയ്ഡ്; 2,40,000 രൂപ പിടികൂടി

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് കാഞ്ഞങ്ങാട് ഗുരുവനം ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 2,40,000 രൂപ പിടികൂടി. വിജിലന്‍സ് വിഭാഗമാണ് റെയ്ഡ് നടത്തിയത്. വാഹന ലൈസന്‍സിന് കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്.

ലേണേഴ്സ് ലൈസന്‍സിന്റെ കാലാവധി തീരുന്നതിന് മുന്‍പ് ഡ്രൈവിങ് ടെസ്റ്റ് നടത്താനാണ് കൈക്കൂലി. കാഞ്ഞങ്ങാട് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ക്കായി ഏജന്റ് മുഖേന ശേഖരിച്ച 2,40,000 രൂപയാണ് പരിശോധനാ സംഘം പിടിച്ചെടുത്തത്.

Top