ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളം സാധാരണ നിലയില്‍ തന്നെ പ്രവര്‍ത്തിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. യമന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൂതി വിമതര്‍ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് അധികൃതര്‍ വിശദീകരണം നല്‍കിയത്.
ഹൂതി അനുകൂല ടെലിവിഷന്‍ ചാനലായ മസ്‌രിഹയാണ് ആക്രമണം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്. സമ്മാദ്-3 വിഭാഗത്തില്‍ പെടുന്ന ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തുമെന്നായിരുന്നു വാര്‍ത്ത.
എന്നാല്‍ വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നല്ല ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതെന്ന് വിശദീകരിച്ച ദുബായ് വിമാനത്താവള അധികൃതര്‍, വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഒരു തടസ്സവുമില്ലാതെ സാധാരണ ഗതിയില്‍ തന്നെ നടക്കുന്നതായും അറിയിച്ചു.