ജോര്‍ദാനിലെ യുഎസ് സേനാതാവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടിക്കാന്‍ അമേരിക്ക. ഇറാഖിലെയും സിറിയയിലെയും സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്കി. യുഎസ് സേനാതാവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ മരിച്ചിരുന്നു.
ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് വലിയ തോതിലുള്ള ആക്രമണം യുഎസ് സേനയ്ക്ക് നേരെ നടന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷം യു.എസ് സേനാതകാവളങ്ങള്‍ക്ക് നേരെ 150-ലേറെ ആക്രമണം നടന്നിട്ടുണ്ട്.ആക്രമണത്തിന് പിന്നില്‍ ഇറാന് പിന്തുണയുള്ള തീവ്രവാദ സംഘമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ആരോപിച്ചിരുന്നു.