ന്യൂഡല്‍ഹി: ജമ്മു എയര്‍ഫോഴ്‌സ് സ്റ്റേഷന്‍ സമീപം ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തി. ഇന്നലെ രാത്രിയാണ് ഡ്രോണ്‍ കണ്ടത്. കഴിഞ്ഞ മാസം എയര്‍ ഫോഴ്‌സ് സ്റ്റേഷന് നേരെ ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം അരിനീയ സെക്ടറിലും ബിഎസ്എഫിന്റെ തെരച്ചിലിനിടയില്‍ ഡ്രോണ്‍ കണ്ടെത്തിയിരുന്നു
ഇന്ത്യയിലെ അതിര്‍ത്തി മേഖലയിലടക്കം എന്താണ് നടക്കുന്നതെന്നറിയാന്‍ പാകിസ്ഥാന്‍ ഇത്തരം ഡ്രോണുകളെ നിരീക്ഷണത്തിന് ഉപയോഗിക്കുന്നു എന്നുള്ള സംശയത്തിലാണ് സൈനികവൃത്തങ്ങള്‍. ആക്രമണത്തിനും കള്ളക്കടത്തിനും ആയുധക്കടത്തിനുമൊക്കെ പാകിസ്ഥാനില്‍ നിന്ന് കശ്മീരിലേക്ക് ഡ്രോണ്‍ അയയ്ക്കുന്നു എന്ന നിഗമനത്തിലാണ് അന്വേഷണം മുമ്പോട്ട് പോകുന്നത്.
അതേസമയം, നിയന്ത്രണരേഖയിലെയും അന്താരാഷ്ട്ര അതിര്‍ത്തിയിലെയും സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഇന്ന് ജമ്മുവിലെത്തും.