കർഷകരെ സഹായിക്കാൻ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും

ഡല്‍ഹി: കര്‍ഷകരെ സഹായിക്കാന്‍ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. വിളകളുടെ പരിചരണത്തിനും നിരീക്ഷണത്തിനും വളപ്രയോഗത്തിനുമായി കിസാന്‍ ഡ്രോണുകള്‍ ഉപയോഗിക്കും.

അഞ്ച് നദീസംയോജന പദ്ധതികള്‍ക്കായി 46,605 കോടി രൂപ വകയിരുത്തി. ദമന്‍ ഗംഗ-പിജ്ഞാള്‍, തപി-നര്‍മദ, ഗോദാവരി-കൃഷ്ണ, കൃഷ്ണ-പെന്നാര്‍, പെന്നാര്‍-കാവേരി നദികള്‍ തമ്മിലാണ് സംയോജിപ്പിക്കുന്നത്. സംസ്ഥാനങ്ങള്‍ ധാരണയിലെത്തിയാല്‍ പദ്ധതി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

 

Top