drought affected state

ന്യൂഡല്‍ഹി: കേരളം അടക്കം എട്ട് സംസ്ഥാനങ്ങളെ വരള്‍ച്ചാ ബാധിതമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ സംസ്ഥാനങ്ങള്‍ക്ക് 24,000 കോടി രൂപയുടെ സഹായം നല്‍കുമെന്നും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 50 അധിക തൊഴില്‍ ദിനങ്ങള്‍ നല്‍കുമെന്നും കേന്ദ്രം വ്യക്തമാക്കി.

കേരളത്തെ കൂടാതെ, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, കര്‍ണാടക, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവയാണ് വരള്‍ച്ചബാധിതമായി കേന്ദ്രം പ്രഖ്യാപിച്ച മറ്റു സംസ്ഥാനങ്ങള്‍.

കേരളത്തെ വരള്‍ച്ച ബാധിതമായി നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ച നിയമസഭയുടെ പ്രമേയവും കേരളം കേന്ദ്രത്തിന് അയച്ചിരുന്നു.

വരള്‍ച്ച ബാധിതമായി പ്രഖ്യാപിച്ചതോടെ കേരളത്തിന് 3000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കും. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്ത് ഈ തുക ലഭിക്കുമെന്നാണ് കരുതുന്നത്. തുകയുടെ 65 ശതമാനം കുടിവെള്ള പദ്ധതികള്‍ക്കായി വിനിയോഗിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top