ന്യൂഡല്‍ഹി: വരള്‍ച്ചയെ തുടര്‍ന്ന് കര്‍ണാടകത്തിന് കേന്ദ്രത്തിന്റെ ധനസഹായം. സംസ്ഥാനം നേരിടുന്ന വരള്‍ച്ചയെ തുടര്‍ന്നാണു കര്‍ണാടകത്തിനു കേന്ദ്രസര്‍ക്കാര്‍ 795.54 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചത്.
വരള്‍ച്ച ബാധിത സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ധനസഹായം നല്‍കിയത്.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷനായ ഉന്നതതല സമിതിയാണ് ധനസഹായം പ്രഖ്യാപിച്ചത്.
കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, കേന്ദ്രകൃഷി മന്ത്രി രാധ മോഹന്‍ സിംഗ് എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
കേന്ദ്ര ദുരന്തനിവാരണ ഫണ്ടില്‍നിന്നുമാണ് തുക അനുവദിച്ചിരിക്കുന്നത്.