ഡല്‍ഹി: ഇന്ത്യയിലെ 33 കോടി ജനങ്ങള്‍ വരള്‍ച്ചമൂലം കടുത്ത ദുരിതം അനുഭവിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.എന്‍.നരസിംഹ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ജനസംഖ്യയുടെ നാലിലൊന്നും വരള്‍ച്ചാദുരിതം അനുഭവിക്കുകയാണ്. കുടിവെള്ള …
ക്ഷാമത്തിന്റെയും കൃഷി നാശത്തിന്റെയും നടുവിലാണ് ജനങ്ങള്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍തുക ചിലവഴിച്ചുവെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. 10 സംസ്ഥാനങ്ങളില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ദുരന്ത നിവാരണത്തിനായി തിങ്കളാഴ്ചയോടെ 7,321 കോടി രൂപ അനുവദിച്ചു.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12,230 കോടി രൂപ ഈ മാസം ആദ്യം അനുവദിച്ചതിന് പുറമെയാണിത്. ഗ്രാമ വികസന പദ്ധതിയിലൂടെ 21 ലക്ഷത്തില്‍പരം വീട്ടുപകരണങ്ങള്‍ ദുരിതബാധിതര്‍ക്കായി നല്‍കിയെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.