തിരുവനന്തപുരം: നൂറ്റാണ്ടിലെ ഏറ്റവും വലിയ വര്‍ള്‍ച്ചയാണ് സംസ്ഥാനം ഇപ്പോള്‍ നേരിടുന്നതെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍.
വരള്‍ച്ചയെ നേരിടാന്‍ സര്‍ക്കാര്‍ എല്ലാവിധ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനം നേരിടുന്ന വരള്‍ച്ച സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി.
ഷാഫി പറമ്പില്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.
യോഗങ്ങളും മിനിട്ട്‌സും ഇറക്കിയ സര്‍ക്കുലറുകളും വരള്‍ച്ചക്കു പ്രതിവിധിയല്ല. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സഭ തയ്യാറാകണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.