വടകര: പുഴയില്‍ കുളിക്കാനിറങ്ങിയ ഇരട്ടക്കുട്ടികള്‍ മുങ്ങിമരിച്ചു. കുറ്റ്യാടിപ്പുഴയുടെ നെടുമ്പ്രമണ്ണ ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോഴാണ് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം.
തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ സന്മയ, വിസ്മയ എന്നിവരാണ് മരിച്ചത്. ശാന്തിനഗര്‍ പുതിയോട്ടില്‍ ശശി-സുമ ദമ്പതികളുടെ മക്കളാണ് ഇവര്‍.
സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് ഉച്ചയോടെ പുഴയില്‍ ഇറങ്ങിയത്. കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടതോടെ സ്ത്രീകള്‍ ബഹളമുണ്ടാക്കി. ഇതുകേട്ടെത്തിയ നാട്ടുകാര്‍ കുട്ടികളെ രക്ഷപെടുത്തി കരയ്‌ക്കെത്തിച്ചു. വടകര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായില്ല