സില്‍ഹെറ്റ്: ക്രിക്കറ്റില്‍ വീണ്ടും ഡി ആര്‍ എസ് വിവാദം. ശ്രീലങ്കയും ബംഗ്ലാദേശും തമ്മില്‍ നടന്ന രണ്ടാം ട്വന്റി 20യിലാണ് വിവാദ സംഭവം. ബംഗ്ലാദേശ് ബാറ്റര്‍ സൗമ്യ സര്‍ക്കാര്‍ പുറത്തായതാണ് വിവാദത്തിന് ഇടയാക്കിയത്. നാലാം ഓവറിലെ ആദ്യ പന്തില്‍ ശ്രീലങ്കന്‍ പേസര്‍ ബിനുര ഫെര്‍ണാണ്ടോയുടെ പന്തില്‍ ബാറ്റുവെച്ച സൗമ്യ സര്‍ക്കാറിന് പിഴച്ചു.
പന്ത് ബാറ്റില്‍ തട്ടിയിട്ടില്ലെന്നാണ് സൗമ്യ സര്‍ക്കാരിന്റെ വിശദീകരണം. അതുകൊണ്ടാണ് താന്‍ അമ്പയറുടെ തീരുമാനത്തിനെതിരെ റിവ്യു നല്‍കിയത്. ശ്രീലങ്കന്‍ താരങ്ങള്‍ കേട്ട ശബ്ദം മറ്റെന്തെങ്കിലും ആവാമെന്നും താരം വ്യക്തമാക്കി.റീപ്ലേ കണ്ട സൗമ്യ സര്‍ക്കാര്‍ മടങ്ങാന്‍ തുടങ്ങിയതാണ്. എന്നാല്‍ ഫീല്‍ഡ് അമ്പയര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം നോട്ട് ഔട്ട് എന്നായിരുന്നു. ഇതോടെ സൗമ്യ സര്‍ക്കാര്‍ തിരികെ ക്രീസിലെത്തി. പിന്നാലെ ശ്രീലങ്കന്‍ താരങ്ങള്‍ തീരുമാനത്തെ ചോദ്യം ചെയ്ത് രം?ഗത്തെത്തി. എങ്കിലും തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. സംഭവത്തില്‍ വിശദീകരണം തേടാനാണ് ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ തീരുമാനം.
ബം?ഗ്ലാദേശ് താരത്തെ മറികടന്ന പന്ത് വിക്കറ്റ് കീപ്പര്‍ കുശല്‍ മെന്‍ഡിന്‍സിന്റെ കൈകളില്‍ എത്തി. ശ്രീലങ്കന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്തതോടെ അമ്പയര്‍ ഔട്ട് വിളിച്ചു. എന്നാല്‍ സൗമ്യ സര്‍ക്കാര്‍ അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് റിവ്യു നല്‍കി. പിന്നാലെ ടെലിവിഷന്‍ റിപ്ലേയില്‍ സൗമ്യ സര്‍ക്കാരിന്റെ ബാറ്റില്‍ പന്ത് കൊണ്ടെന്ന് വ്യക്തമായിരുന്നു.