കോഴിക്കോട്: മയക്കുമരുന്ന് കേസിൽ പിടിയിലാകുന്ന പ്രതികളുടെ ശിക്ഷ ഇനി മുതൽ കൂടുതൽ ശക്തമാകും.
പ്രതികൾക്ക് കടുത്ത ശിക്ഷ കിട്ടാന്‍ നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ടില്‍ ഭേദഗതി വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലഹരിമുക്തമാക്കാന്‍ ലഹരി വിരുദ്ധ ക്ലബുകള്‍ സജീവമാക്കുമെന്നും മന്ത്രി പറഞ്ഞു.
മയക്കുമരുന്ന് കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ വളരെ വേഗത്തില്‍ ജാമ്യത്തില്‍ പുറത്തിറങ്ങുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നടപടി സ്വീകരിക്കുന്നത്.
എക്സൈസ് കേസുകളില്‍ ജുവനൈല്‍ ജസ്റ്റിക് ആക്ട് ബാധകമാക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.