കഞ്ചാവ് കേസിലെ പ്രതി ആശുപത്രിയിൽ മരിച്ചു

തൃശ്ശൂർ : തൃശ്ശൂരിൽ കഞ്ചാവ് കേസിലെ പ്രതി ആശുപത്രിയിൽ മരിച്ചു. തിരുവനന്തപുരം സ്വദേശി ഷെമീര്‍ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം തൃശൂര്‍ ശക്തന്‍ സ്റ്റാന്റില്‍ നിന്നും കഞ്ചാവുമായാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്.

അപസ്മാരത്തെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ആണ് മരണം സംഭവിച്ചത്.

Top