ലഹരി മരുന്ന് കേസ് : ബിനീഷിനെ കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം ; തുടർച്ചയായ പത്ത് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ബിനീഷിനെ ഇ ഡി കോടതിയിൽ ഹാജരാക്കും. ഒപ്പം കഴിഞ്ഞ ദിവസം ബിനീഷിന്റെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ ഉണ്ടായ പ്രശ്നങ്ങൾ ഇ. ഡി കോടതിയെ അറിയിക്കും. ബിനീഷിന്റെ ഭാര്യ, ഭാര്യമാതാവ് എന്നിവർ റെയ്ഡ് തടസപ്പെടുത്തിയത് വലിയ ഗൗരവത്തിലാണ് ഇ. ഡി എടുത്തിരിക്കുന്നത്.

ഒപ്പം ബിനീഷിനെ നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യുമോയെന്നതില്‍ ഇന്ന് തീരുമാനമുണ്ടാകും. അതിനിടെ ബിനീഷിന്റെ പ്രധാന ബിനാമി തിരുവനന്തപുരത്തെ കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫ് ഒളിവിൽ പോയി.

Top