മുംബൈ: നവി മുംബൈയിലെ നാവ ഷേവ തുറമുഖത്ത് നിന്ന് 25 കിലോയിലധികം വരുന്ന ഹെറോയിന്‍ പിടികൂടി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 125 കോടി രൂപ വിലമതിയ്ക്കുന്ന ഹെറോയിനാണ് പിടികൂടിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് മുംബൈ സോണല്‍ യൂണിറ്റ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
ഇറാനില്‍ നിന്ന് എത്തിയ കണ്ടെയ്നര്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ തടഞ്ഞുവയ്ക്കുകയും പിന്നീട് പരിശോധന നടത്തുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജയേഷ് സാങ്വി എന്നയാളെ അറസ്റ്റ് ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഒക്ടോബര്‍ 11 വരെ ഡിആര്‍ഐ കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ മാസം അഞ്ച് കിലോ ഹെറോയിനുമായി മുംബൈ വിമാനത്താവളത്തില്‍ രണ്ട് സ്ത്രീകള്‍ അറസ്റ്റിലായിരുന്നു.