drug mafia- arrest-kochi

കൊച്ചി: വിനോദയാത്രികര്‍ക്കു ലഹരിമരുന്നുകള്‍ എത്തിച്ചു നല്‍കുന്ന മൂന്നംഗ സംഘം പോലീസ് പിടിയില്‍.

കൊച്ചിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളും റിസോര്‍ട്ടുകളും ഹോംസ്റ്റേകളും കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്.

ആലുവയില്‍നിന്നാണ് ഇവര്‍ പിടിയിലായത്. ഇവരില്‍നിന്ന് ഒന്നരക്കിലോ കഞ്ചാവും ലഹരി ഗുളികകളും പിടികൂടി.

കൊച്ചി വാത്തുരുത്തി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളിലെ അംഗങ്ങളാണ് ഇവരെന്ന് പോലീസ് അറിയിച്ചു.

Top