ഉത്തേജക മരുന്ന് ഉപയോഗം; പോള്‍ പോഗ്ബയ്ക്ക് നാല് വര്‍ഷത്തെ വിലക്ക്

ത്തേജക മരുന്ന് ഉപയോഗിച്ചതിന് ഫ്രഞ്ച് ലോകകപ്പ് ജേതാവ് പോള്‍ പോഗ്ബയ്ക്ക് നാല് വര്‍ഷത്തെ വിലക്ക്. സെപ്റ്റംബറില്‍ മയക്കുമരുന്ന് പരിശോധനയില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ഉയര്‍ന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് യുവന്റസ് താരമായ പോഗ്ബയെ താല്‍കാലികമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലും വിചാരണയ്ക്കും ഒടുവിലാണ് ഫ്രഞ്ച് താരത്തിന് നാല് വര്‍ഷം ഫുട്‌ബോളില്‍ നിന്നും വിലക്കേര്‍പ്പെടുത്താന്‍ തീരുമാനമായത്.

2027 ഓഗസ്റ്റ് വരെയാണ് താരത്തിന്റെ വിലക്ക് നിലനില്‍ക്കുക. താരത്തിന് 34 വയസ്സുള്ളപ്പോഴായിരിക്കും വിലക്ക് അവസാനിക്കുക. നടപടിക്കെതിരെ പോള്‍ പോഗ്ബ അപ്പീല്‍ പോകുമെന്നാണു വിവരം. യുവന്റസിന്റെ ബെഞ്ചില്‍ തുടര്‍ന്ന താരത്തിന് സീരി എയില്‍ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ സാധിച്ചിട്ടില്ല. യുവന്റസ് താരത്തിന്റെ കരാര്‍ റദ്ദാക്കിയേക്കുമെന്നാണ് സൂചന.

ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇറ്റലിയിലെ ആന്റി ഡോപിങ് ട്രൈബ്യൂണലാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയത്. പോഗ്ബയുടെ കരിയറിന് തന്നെ അവസാനം കുറിച്ചേക്കാവുന്ന വിധിയാണ് ഇത്. ഇത് സങ്കടകരമാണെന്നും താന്‍ അറിഞ്ഞുകൊണ്ട് ഒരു നിരോധിത സപ്ലിമെന്റ്സും എടുത്തിട്ടില്ലെന്നും പോഗ്ബ പ്രതികരിച്ചു.

Top