നഗരത്തില്‍ ഇന്ന് കഞ്ചാവും കറുപ്പും ഹെറോയിനും കൊക്കെയ്നുമടക്കം 21 ടണ്‍ മയക്കുമരുന്ന് കൂട്ടിയിട്ട് കത്തിക്കും.
ബെംഗളൂരു പൊലീസ് കാലങ്ങളായി പിടികൂടിയ 21000 കിലോ മയക്കുമരുന്നാണ് പൊലീസ് കത്തിക്കാനൊരുങ്ങുന്നത്. ഇതില്‍ എംഡിഎംഎ, എല്‍എസ്ഡി തുടങ്ങിയ മാരക മയക്കുമരുന്നുകളും ഉള്ളതായി ഡിജിപി പ്രവീണ്‍ സൂദ് വ്യക്തമാക്കി. പിടികൂടിയ 21 ടണ്‍ മയക്കുമരുന്ന് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി കോടതിയുടെ അനുമതിയും ലഭിച്ച ശേഷമാണ് ഞായറാഴ്ച നശിപ്പിക്കാന്‍ തീരുമാനിച്ചത്. നശിപ്പിക്കുന്ന 50 ശതമാനത്തിലധികം മയക്കുമരുന്നും ബംഗളൂരു സിറ്റിയില്‍നിന്നാണ് പിടികൂടിയത്.
കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 50.23 കോടി രൂപയുടെ 24 ടണ്‍ മരുന്നുകള്‍ നശിപ്പിച്ചതിന്റെ തുടര്‍ച്ചയായാണിത്. ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായാണ് 25 കോടിയോളം വിലവരുന്ന മയക്കുമരുന്ന് നശിപ്പിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 8,505 കേസുകളാണ് എന്‍ഡിപിഎസ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തത്.