ചണ്ഡിഗഢ്: മയക്കു മരുന്ന് കടത്തു കേസില്‍ പിടിയിലാകുന്ന കുറ്റവാളിയ്ക്ക് വധശിക്ഷ നല്‍കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിനോട്. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
Have today written to @HMOIndia Sh. @rajnathsingh ji conveying my Government's recommendation for approving death penalty to drug-related-offenders on first conviction only. We are firm in our resolve to wipe out the menace of drug abuse from Punjab. pic.twitter.com/tEugze0jXq
— Capt.Amarinder Singh (@capt_amarinder) July 4, 2018
പഞ്ചാബിനെ മയക്കു മരുന്നു രഹിത സംസ്ഥാനമായി മാറ്റിയെടുക്കുകയെന്നത് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യമാണെന്നും മയക്കു മരുന്നു കടത്തും വില്‍പനയും തലമുറകളെ ഒന്നാകെ നശിപ്പിക്കുമെന്നതിനാല്‍ അതിന് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും മയക്കു മരുന്നു രഹിത പഞ്ചാബിനു വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്നും അമരീന്ദര്‍ സിങ് വ്യക്തമാക്കിയിരുന്നു.